മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴികളെ വിതരണം ചെയ്തതിൽ അഴിമതി നടന്നതായുള്ള ആരോപണം വസ്തുതാവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വെറ്ററിനറി ഡോക്ടറുമായി സംസാരിച്ചതായും സർക്കാർ അംഗീകൃത വിലക്ക് സർക്കാർ അംഗീകൃത ഫാമിൽ നിന്നാണ് കോഴികളെ വാങ്ങിയതെന്നും പ്രസിഡൻ്റ് പറഞ്ഞു. 42 ദിവസത്തിന് ശേഷം വാക്സിൻ നൽകുകയും 45
ദിവസത്തിൽ കൂടുതൽ പ്രായമായ കോഴികളെയാണ് വിതരണം ചെയ്തതന്നും പ്രസിഡൻ്റ് പറഞ്ഞു. സർക്കാർ മാനദണ്ഡപ്രകാരം മാത്രമാണ് പഞ്ചായത്തിൽ പദ്ധതികൾ നടപ്പാക്കുന്നതെന്നും പ്രസിഡൻ്റ് പറഞ്ഞു
Post a Comment