Jan 28, 2023

കരിപ്പൂരിൽ വൻ സ്വർണവേട്ട; ഈങ്ങാപ്പുഴ സ്വദേശിയടക്കം 5 പേരിൽനിന്നായി മൂന്ന് കോടിയുടെ സ്വർണമിശ്രിതം പിടികൂടി


കരിപ്പൂർ: 

ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ മലപ്പുറം, കോഴിക്കോട് സ്വദേശികളായ അഞ്ചു യാത്രക്കാരിൽ നിന്നുമായി സ്വണം പിടിച്ചു. മൂന്ന് കോടി രൂപ വിലമതിക്കുന്ന 5.719 കിലോഗ്രാം സ്വർണമിശ്രിതമാണ് കരിപ്പൂരിലെ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

എയർ ഇൻഡ്യ എക്സ് പ്രസ് വിമാനത്തിൽ ഇന്നലെ രാത്രി ദുബായിൽ നിന്നും വന്ന *കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ കലംതോടൻ  സൽമാനുൽ ഫാരിസിൽ (21) നിന്നും 959 ഗ്രാം സ്വർണമിശ്രിതം പിടികൂടി.* രാവിലെ ഗൾഫ് എയർ വിമാനത്തിൽ ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി എത്തിയ മലപ്പുറം  സ്വദശികളായ മൂന്ന് യാത്രക്കാരിൽ നിന്നുമായി 3505 ഗ്രാം സ്വർണ്ണമിശ്രിതമാണ് പിടിച്ചത്. വള്ളുവമ്പ്രം സ്വദേശിയായ തയ്യിൽ തൊടി നൗഷാദിൽ (37) നിന്നും 1167 ഗ്രാം സ്വർണ്ണമിശ്രിതവും ആമയൂർ സ്വദേശിയായ കൊട്ടകോടൻ ജംഷീർമോനിൽ (36)നിന്നും 1168 ഗ്രാം സ്വർണ്ണമിശ്രിതവും പന്തല്ലൂർ സ്വദേശിയായ കുവപ്പിലം മുഹമ്മദ്‌ അസ്ലാമിൽ (34)നിന്നും 1170 ഗ്രാം സ്വർണ്ണമിശ്രിതവും ആണ് പിടിച്ചത്.

രാവിലെ ദുബായിൽ നിന്നും ഫ്‌ളൈദുബായ് വിമാനത്തിൽ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിയായ ഐനിപ്പുറത്ത് ഷറഫുദീനിൽ (28) നിന്നും 1255 ഗ്രാം സ്വർണ്ണമിശ്രിതവുമാണ് കസ്റ്റസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്

പിടിയിലായ 5 യാത്രക്കാരും സ്വർണ്ണമിശ്രിതം  അടങ്ങിയ 4 വീതം കാപ്സ്യുളുകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചാണ് കള്ളകടത്തിന് ശ്രമിച്ചത്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, മനോജ്‌ എം, അഭിലാഷ് സി, വീണ ധർമരാജ്, മുരളി പി, ഗുർജന്ദ് സിങ്, ഇൻസ്‌പെക്ടർമാരായ അർജുൻ കൃഷ്ണ, ശിവകുമാർ വി കെ , ദുഷ്യന്ത് കുമാർ , അക്ഷയ് സിങ്, സുധ ആർ എസ് എന്നിവർ ചേർന്നാണ്കള്ളക്കടത്ത് പിടിച്ചത്.

 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only