Jan 28, 2023

ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭകളായ വിദ്യാർത്ഥികൾക്ക് നാടിൻറെ ആദരവ് നൽകി


കൂമ്പാറ :

കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുംഈ അധ്യായന വർഷം ദേശീയ സംസ്ഥാന തലങ്ങളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് പ്രതിഭകളായ വിദ്യാർത്ഥികൾക്ക് നാടിൻറെ ആദരവ് നൽകി കൂമ്പാറ അങ്ങാടിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് വിൽസൺ പുല്ലുവേലി അധ്യക്ഷത വഹിച്ചു.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് പ്രതിഭകൾക്ക് അവാർഡുകൾ നൽകി ഉദ്ഘാടനം ചെയ്തു പ്രതിഭകളായ 34 വിദ്യാർത്ഥികൾക്കും ടീച്ചിങ് എയിഡ് നിർമ്മാണത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അധ്യാപകനായ നാസർ കുന്നുമ്മലിനും ചടങ്ങിൽ അവാർഡുകൾ നൽകി .
പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സ്‌ രവി ,വാർഡ് മെമ്പർ ബിന്ദു ജയൻ ,സാംസ്‌കാരിക പ്രവർതത്തകനായ കൂമ്പാറ ബേബി എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും അവാർഡ് വിതരണം നടത്തുകയും ചെയ്തു . ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ നാസർ ചെറുവാടി ആമുഖ പ്രസംഗം നടത്തി .ചടങ്ങിൽ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സ്വാഗതവും കെ എം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു .- ജോണി ഇടശ്ശേരി
- കെഎംഅബ്ദുറഹിമാൻ
 - സുരേഷ് ജോസഫ്
 - ജോൺസൺ കുളത്തിങ്കൽ
 - ഹംസ പാറക്കൽ
 - ബേബി തടത്തിൽ
 - ജോണി പ്ലാക്കാട്ട് 
സാബു ജോസഫ് 
 - സൈദ് പാലക്കണ്ണി
 -എന്നിവർ അവാർഡുകൾ  നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only