Jan 29, 2023

ഗേറ്റുംപടി വോളി ബോൾ ലീഗ് സമാപിച്ചു; ബാരിക്കേഡ് 6s ചാമ്പ്യന്മാർ


മുക്കം : കുമാരനെല്ലൂർ ഗേറ്റും പടിയിൽ കോസ്‌കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എസ്റ്റേറ്റ് ഗേറ്റ് സംഘടിപ്പിച്ച രണ്ടാമത് വോളി ബോൾ ലീഗ് GVL-2023 ന് ആവേശകരമായ സമാപനം.


കഴിഞ്ഞ ഒരാഴ്ചയായി നടന്നു വരുന്ന പ്രാദേശിക ലീഗിൽ പങ്കെടുത്ത 6 ടീമുകളിൽ നിന്നും പോയിന്റ് അടിസ്ഥാനത്തിൽ ആദ്യ സ്ഥാനങ്ങളിലെത്തിയ ബാരിക്കേഡ് 6s ഉം ചാലഞ്ചേഴ്സും ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ 1 നെതിരെ 2 സെറ്റുകൾക്കായിരുന്നു ബാരിക്കേഡ് ന്റെ വിജയം ..തുല്യ ശക്തികളുടെ വാശിയേറിയ പോരാട്ടം കണ്ട ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ ഓരോ സെറ്റുകൾ വീതം നേടി ഇരുടീമുകളും തുല്യത പാലിച്ചപ്പോൾ അവസാന സെറ്റിൽ ശക്തമായ തിരിച്ചു വരവിലൂടെ ബാരിക്കേഡ് ചാമ്പ്യന്മാരാവുകയിരുന്നു ...

വിന്നേഴ്സ് ട്രോഫി ക്ലബ് പ്രസിഡന്റ് അംജത് ഖാൻ യു കെ വിജയികൾക്ക് സമ്മാനിച്ചു .. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി ക്ലബ് അംഗങ്ങളായ അസ്‌കർ പാപ്പാട്ട് റഫീഖ് ഒളകര ,നൗഷാദ് വീച്ചി എന്നിവർ ചേർന്ന് ചാലഞ്ചേഴ്സിന് സമ്മാനിച്ചു..
വിന്നേഴ്‌സിനും റണ്ണേഴ്‌സിനും പ്രൈസ് മണിയും സമ്മാനിച്ചു ..

ഫൈനൽ മത്സരത്തിന്റെ ഉദ്‌ഘാടനം കളിക്കാരെ പരിചയപ്പെട്ടു കൊണ്ട് ഒന്നാം വാർഡ് മെമ്പർ ശ്രീമതി : ശ്രുതി കമ്പളത്ത്‌ നിർവ്വഹിച്ചു . യൂനുസ് മാസ്റ്റർ പുത്തലത്ത്‌ ,മുസാഫിർ വലിയാടൻ (നെല്ലിക്കുത് ഗ്രാമം കൂട്ടായ്മ ),മുഹ്താജ് ചാലിൽ (ടീം tubo),മുനവ്വിർ സുട്ടു (ടീം തള്ളും പടി ),ഷാനിഫ് മൈലാടി (ടീം ഉന്മാദം ),രാജൻ E.T (TEEASC),ശംസുദ്ധീൻ കുഞ്ഞാപ്പു (KMR ONLINE NEWS),റഫീഖ് ഒളകര ,ആലി തരിപ്പയിൽ ,സുബൈർ പാലാട്ട് ,മുജീബ് വലിയാടൻ , തുടങ്ങിയവർക്കൊപ്പം ക്ലബ് പ്രസിഡന്റ് അംജദ് ഖാൻ യു കെ ,വൈസ് പ്രസിഡന്റ് ശുഹൈബ് കുന്നത് എന്നിവരും അനുഗമിച്ചു..

പരിപാടിയിൽ COSCO FC ടീമിന്റെ പുതിയ ജഴ്സിയുടെ ലോഞ്ചിങ് കർമ്മം ആലി കുന്നത്ത്‌ യുവ താരങ്ങൾക്ക് ജേഴ്സി നൽകി നിർവ്വഹിച്ചു ..

GVL വ്യക്തിഗത അവാർഡ് ജേതാക്കൾ

Best Player-Aflih pappatt (Challengers)
Best Young player-Rasal rahman Valiyadan(Popy Warriors)
Best Attacker-Ajay K Raj(Barricade 6s)
Best Libero-Razik K.P(Barricade 6s)
Best Setter-Jamnas Avunjippuram (Challengers)
Best Manager-Sahal P.T (Challengers)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only