കൂടരഞ്ഞിയിലെത്തുന്ന ഇലക്ട്രിക് വാഹന ഉടമകൾക്ക് ഒരു സന്തോഷവാർത്ത. കെഎസ്ഇബി കൂടരഞ്ഞി ബസ്റ്റാൻഡ് പരിസരത്ത് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചു.
ഇതിന്റെ ഉദ്ഘാടനം പിന്നീട് നടക്കും. എങ്കിലും ഇവിടെയെത്തുന്ന വാഹനങ്ങൾക്ക് ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിനായി പ്ലേസ്റ്റോറിൽ നിന്ന് ചാർജ് മോഡ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. ഇതുവഴി ഇവിടെ കൊടുത്തിരിക്കുന്ന ക്യു ആർ കോഡ് വഴി പണം നൽകി വാഹനം ചാർജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
Post a Comment