Jan 6, 2023

മാവൂർ ഗ്രാസിം കമ്പനി ജീവനക്കാർ ആയിരുന്ന സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം ജനുവരി 9ന്,


മാവൂർ:മാവൂർ ഗ്രാസിം കമ്പനിയിലെ മുൻ സി. ഐ. ടി. യു മെമ്പർമാരുടെ സംഗമം നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ മാവൂർ എ കെ ജി ഭവനിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ അറിയിച്ചു.


ജനുവരി 9 തിങ്കളാഴ്ച 10 മണി മുതലാണ് സംഗമം നടക്കുന്നത്.മാവൂർ കടോടി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംഗമം രാജ്യ സഭാ എം.പി എളമരം കരീം ഉദ്‌ഘാടനം ചെയ്യും. അഡ്വ:പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയാകും.
സി ഐ ടി യു പ്രവർത്തകരായിരുന്ന മുന്നൂറോളം പേരെയാണ് സംഗമത്തിൽ പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ
ഇ എൻ.പ്രേമനാഥൻ ,
കൺവീനർ
എം. ധർമ്മജൻ,
എം.പി. അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only