ബാലുശ്ശേരി:സര്‍വീസിന് നല്‍കിയ ഇലക്‌ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചിട്ടും ഭിന്നശേഷിക്കാരനായ യുവാവിന് ഇതുവരെ പകരം വാഹനം നല്‍കിയില്ലെന്ന് പരാതി.സ്കൂട്ടര്‍ കമ്പനി പുതിയ വാഹനം അനുവദിച്ചിട്ടും ഷോറൂം അധികൃതര്‍ 26,000 രൂപ ആവശ്യപ്പെടുകയാണെന്നാണ് സുനില്‍ പറയുന്നത്. ബാലുശ്ശേരിയിലെ ഷോറൂമിന് മുന്നില്‍ കുത്തിയിരുപ്പ് പ്രതിഷേധം നടത്തുകയാണ് സുനില്‍.
സര്‍വീസിന് നല്‍കിയ സുനിലിന്‍റെ വാഹനമടക്കം 10 വാഹനങ്ങളാണ് ഓഗസ്റ്റ് 31ന് ബാലുശ്ശേരിയിലെ കോമാക്കി ഷോറൂമില്‍ കത്തിനശിച്ചത്. ഇതിന് പകരമായി ഒരു മാസത്തിനകം പുതിയ വാഹനം നല്‍കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. കമ്പനി വാഹനം നല്‍കിയിട്ടും ഷോറൂം അധികൃതര്‍ ഇതുവരെയും വാഹനം വിട്ട് നല്‍കിയിട്ടില്ല. വാഹന രജിസ്ട്രേഷനും ഇന്‍ഷുറന്‍സിനുമായി പണം നല്‍കണമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. ഭിന്നശേഷിക്കാരനായ സുനില്‍ ഇപ്പോള്‍ ഷോറൂമിന് മുന്നില്‍ സമരത്തിലാണ്. രജിസ്ട്രേഷന ഇന്‍ഷുറന്‍സിനുമായി 26000 രൂപ നല്‍കണമെന്ന നിലപടില്‍ ഉറച്ച നില്‍ക്കുകയാണ് ഷോറൂം. ഇവര്‍ക്കെതിരെകണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സുനില്‍.
Post a Comment