കോഴിക്കോട്:
താമരശ്ശേരി ചുരം ഗതാഗത കുരുക്കിന് കാരണം ചരക്ക് ലോറിക്കാരാണ് എന്ന് ചില തൽപ്പരകക്ഷികളുടെ കുപ്രചരണം അപലപനീയമാണെന്ന് ഹെവി ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (എ ഐ ടി യു സി ) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കബീർ കല്ലേരി അറിയിച്ചു
അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെ അവശ്യ വസ്തുക്കൾ എത്തിക്കുന്ന ലോറികൾക്ക് ചുരം വഴി യാത്ര നിരോധനം കൊണ്ടുവരാനാണ് ഇത്തരം കുബുദ്ധികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ഇതിനെതിരെ ഒറ്റക്കെട്ടായി ശക്തമായി ചെറുത്ത് നിൽപ്പ് സമരം നടത്തുമെന്ന് അദ്ദേഹം പ്രസ്ഥാവനയിൽ അറിയിച്ചു
ചുരം ഗതാഗത കുരുക്ക് ഒഴിവാക്കാൻ ശാസ്ത്രീയരീതിയിലുള്ള ട്രാഫിക്ക് പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
Post a Comment