Jan 31, 2023

ജലജീവൻ മിഷൻ അപേക്ഷ ഫോം വിതരണം ആരംഭിച്ചു .

 
കൂടരഞ്ഞി :എല്ലാ  ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജല്‍ ജീവന്‍ മിഷന്‍. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെയാണ് എല്ലാ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്തുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ജൽ ജീവൻ മിഷൻ കുടിവെള്ള വിതരണ പ്രവൃത്തി ആരംഭിച്ച വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലൊ. കുടിവെള്ള പൈപ്പ് ലൈൻ കണക്ഷൻ ആവശ്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിലുള്ള ഫോം പൂരിപ്പിച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന ജൽ ജീവൻ മിഷൻ സഹായസ്ഥാപന ഓഫീസിൽ ഓഫീസിൽ 2023 ഫെബ്രുവരി 15 ന് മുമ്പായി നൽകേണ്ടതാണ്. അപേക്ഷാ ഫോറം അതേ സ്ഥലത്തു നിന്നും, പഞ്ചായത്ത് ജനപ്രതിനിധികളിൽ നിന്നും ലഭ്യമാണ്. പരമാവധി ഗുണഭോക്താക്കൾ ഈ പ്രയോജനം ഉപയോഗപ്പെടുത്താൻ താൽപ്പര്യപ്പെടുന്നു.
സസ്നേഹം
ആദർശ് ജോസഫ്
പ്രസിഡന്റ് കൂടരഞ്ഞി പഞ്ചായത്ത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only