Jan 31, 2023

അനുശോചന യോഗം സംഘടിപ്പിച്ചു.


ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ അംഗവും കോടഞ്ചേരി വാർത്തകളുടെ റിപ്പോർട്ടറുമായ നെടിയാക്കൽ ബിനോയി തോമസിന്റെ നിര്യാണത്തിൽ ഒമാക് അസോസിയേഷൻ അനുശോചനയോഗം ചേർന്നു.


ഏറെ സൗമ്യനും അസോസിയേഷന്റെ മികച്ച ഒരു സഹകാരിയുമായ ബിനോയിയുടെ അകാലവിയോഗം തീരാനഷ്ടമാണെന്നും അസോസിയേഷനിൽ ആ വിടവ് നികത്താൻ കഴിയാത്ത ഒരു നൊമ്പരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ഒമാക് അസോസിയേഷന് വേണ്ടി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഹബീബി റീത്ത് സമർപ്പിച്ചു.

ഒമാക് കോഴിഴക്കാട് ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിൽ അധ്യക്ഷത വഹിച്ച ഓൺലൈൻ അനുശോചന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ ജോർജ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ, മുൻപ്രസിഡന്റ് സത്താർ പുറായിൽ, മുൻ സെക്രട്ടറി ഫാസിൽ തിരുവമ്പാടി തുടങ്ങി അസോസിയേഷനിലെ മറ്റ് അംഗങ്ങളും സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only