Jan 23, 2023

ഉപജീവന പദ്ധതിയിൽ ആട് വിതരണവുമായി വിദ്യാർത്ഥികൾ


തോട്ടുമുക്കം :
നാഷണൽ സർവ്വീസ് സ്കീമിന്റെ ഉപജീവന പദ്ധതിയുടെ മാവൂർ ക്ലസ്റ്റർ തല ഉദ്ഘാടനം തോട്ടുമുക്കം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്നു.

 സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉപജീവനമാർഗ്ഗം നൽകുന്ന പദ്ധതിയാണ് ഉപജീവനം 2022.

 തോട്ടുമുക്കം എൻഎസ്എസ് .യൂണിറ്റിന്റെ ദത്തു ഗ്രാമമായ മാടാമ്പിയിലെ മൂന്ന് കുടുംബങ്ങൾക്കാണ് ആടുകളെ വിതരണം ചെയ്തത്.

സ്കൂളിലെ വിദ്യാർഥികൾ ഫുഡ് ഫെസ്റ്റ് നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള പണം കണ്ടെത്തിയത്.
 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു പദ്ധതി ഉദ്ഘാടനം ചെയ്തു.

 എൻഎസ്എസ് മാവൂർ ക്ലസ്റ്റർ കോഡിനേറ്റർ സില്ലി കൃഷ്ണ, വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ , പ്രിൻസിപ്പൽ മനു ബേബി, PTAപ്രസിഡൻറ് ബിജു ആനിതോട്ടം, അധ്യാപകരായ വിപിൻ തോമസ്, റോസ് മേരി K ബേബി എന്നിവർ പ്രസംഗിച്ചു.

 ചടങ്ങിൽ എൻഎസ്എസ് യൂണിറ്റ് തയ്യാറാക്കിയ തൊപ്പിയുടെ വിതരണ ഉദ്ഘാടനവും സപ്തദിന സഹവാസ ക്യാമ്പിൽ നിർമ്മിച്ച മാഗസിന്റെ ഉദ്ഘാടനവും നടന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only