Jan 6, 2023

കൊണ്ടോട്ടിയിൽ തെരുവ് നായ ആക്രമണം. നിരവധി പേർക്ക് പരിക്ക്,






മലപ്പുറം കൊണ്ടോട്ടി: മേലങ്ങാടിയിൽ തെരുവ് നായയുടെ കടിയേറ്റ് 3 വയസ്സുകാരി ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. നായയെ പിടികൂടി മൃഗാശുപത്രിയിലേക്ക് മാറ്റി.ഇന്ന് ഉച്ചയോട് കൂടിയാണ് കൊണ്ടോട്ടി മേലങ്ങാടി ഭാഗത്ത്‌ തെരുവ് നായ വ്യാപകമായി ആളുകളെ കടിച്ചത്.റോഡിലൂടെ നടന്നു പോകുന്നവർക്കും സമീപത്തെ വീട്ടിലുള്ളവർക്കും വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിക്കും നായയുടെ കടിയേറ്റു.


കൊണ്ടോട്ടി നഗരസഭ അധികൃതർ താലൂക്ക് ദുരന്ത നിവാരണ സേന വളണ്ടിയർ മാരുടെ യുടെയും നാട്ടുകാരുടെയും സഹായത്തോടെ നായയെ പിടികൂടി മൃഗശുപത്രിയിലേക്ക് മാറ്റി.TDRF വളണ്ടിയർമാരായ സുരേഷ് ചേലേമ്പ്ര, നവനീത്,റംഷാദ്,അജ്മൽ,സജീഷ്, ഖലീൽ തുടങ്ങിയവർ നേതൃത്വം നൽകി. നഗരസഭ സെക്രട്ടറി സീന, വെറ്റിനറി ഡോക്ടർ നൗഫൽ, വാർഡ് കൗൺസിലർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി നാട്ടുകാർക്ക് നിർദ്ദേശം നൽകി.

പ്രദേശത്തെ മൂന്നോളം തെരുവ് നായകൾ ഇങ്ങനെ ആക്രമണ സ്വഭാവം കാണിക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് TDRF കൊണ്ടോട്ടി വളണ്ടിയർമാർ.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only