Jan 27, 2023

ഫാത്വിമ അബു ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌.


ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ടായി മുസ്‌ലിം ലീഗിലെ ഫാത്വിമ അബു സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.യു.ഡി.എഫ്‌.മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ എം.എം.രാധാമണി ടീച്ചർ രാജി വെച്ച ഒഴിവിലേക്കാണ്‌ ഏഴാം വാർഡ്‌ മെമ്പറായ ഫാത്വിമ അബു തെരഞ്ഞെടുക്കപ്പെട്ടത്‌.


പഞ്ചായത്ത്‌ ഹാളിൽ ചേർന്ന ഭരണ സമിതി യോഗത്തിൽ റിട്ടേണിംഗ്‌ ഓഫീസർ താമരശ്ശേരി എ.ഇ.ഒയിലെ സീനിയർ സൂപ്രണ്ട്‌ കെ.ബിന്ദു തെരഞ്ഞെടുപ്പ്‌ നടപടി ക്രമങ്ങൾക്ക്‌ നേതൃത്വം നൽകി.മുൻ വൈസ്‌ പ്രസിഡണ്ട്‌ കോൺഗ്രസിലെ എം.എം.രാധാമണി ടീച്ചർ ഫാത്വിമ അബുവിനെ നിർദേശിക്കുകയും വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ മുസ്‌ലിം ലീഗിലെ യൂനുസ്‌ അമ്പലക്കണ്ടി പിന്താങ്ങുകയും ചെയ്തു.പതിനെട്ടാം വാർഡ്‌ മെമ്പർ എം.ഷീലയായിരുന്നു എൽ.ഡി.എഫ്‌.സ്ഥാനാർത്ഥി.പത്തൊമ്പതംഗ ഭരണ സമിതിയിൽ നാലിനെതിരെ 13 വോട്ടുകൾ നേടിയാണ്‌ ഫാത്വിമ അബു വൈസ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്‌.ഭരണ സമിതിയിൽ യു.ഡി.എഫിന്‌ 12 ഉം എൽ.ഡി.എഫിന്‌ 6 ഉം അംഗങ്ങളാണുള്ളത്‌.ഒരംഗം സ്വതന്ത്രനാണ്‌.എൽ.ഡി.എഫിലെ രണ്ടംഗങ്ങൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്ഥിരം സമിതി അദ്ധ്യക്ഷരായ സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,അംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,കെ.ആനന്ദ കൃഷ്‌ണൻ,പങ്കജവല്ലി,പഞ്ചായത്ത്‌ സെക്രട്ടറി ദീപുരാജു എന്നിവർ പ്രസംഗിച്ചു.

ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന അനുമോദന യോഗത്തിൽ കെ.കെ.അബ്ദുല്ലക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.പി.പി.കുഞ്ഞായിൻ ഉൽഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌ മുഖ്യ പ്രഭാഷണം നടത്തി.യു.കെ.അബു ഹാജി,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്‌,പി.വി.അബ്ദുൽ റഹ്മാൻ മാസ്റ്റർ,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,പി.പി.കുഞ്ഞമ്മദ്‌,സക്കീർ ഓമശ്ശേരി,മുൻ മെമ്പർ യു.കെ.ഫാത്വിമ അബു,എൻ.പി.മൂസ,യു.കെ.ശരീഫ്‌ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only