മലയാളി യുവാവ് പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടതായി കുടുംബം. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് ആണ് പോളണ്ടില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് കുടുംബം അറിയിച്ചത്. പോളണ്ടിലെ ബാങ്കില്‍ ജീവനക്കാരനായ ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി എംബസി അറിയിച്ചു.
ഇബ്രാഹിമിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ എംബസിക്ക് കത്തയച്ചിട്ടുണ്ട്.
Post a Comment