Jan 13, 2023

പുസ്തകമേള സംഘടിപ്പിച്ചു,


കൂടരഞ്ഞി:
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സിൽവർ ജൂബിലിയോടനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ മേള ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ലീന വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി വി. എസ് മുഖ്യപ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയായ ജീൻ ജോർജ് സ്കൂൾ ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി. ഹെഡ് മാസ്റ്റർ സജി ജോൺ, എൽസി കെ ജെ, പിടിഎ പ്രസിഡണ്ട് ജോസ് തോമസ് ഞാവള്ളി, സജി മാത്യു, ലിസി വി. ജെ, പൂർവ്വ വിദ്യാർത്ഥി അശ്വിൻ എം. ബി എന്നിവർ പ്രസംഗിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only