Jan 13, 2023

വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: കേരള കർഷക അതിജീവന സംയുക്ത സമിതി കോടഞ്ചേരി മേഖല


കോടഞ്ചേരി: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകനായ തോമസ് മരണപെട്ടതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ്‌ എടുക്കണമെന്ന് കർഷക അതിജീവന സമിതി കോടഞ്ചേരി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു .


വനത്തിൽ ഉണങ്ങി കിടക്കുന്ന കമ്പ് ഓടിച്ചാൽ പോലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്‌ എടുക്കുന്ന വനം വകുപ്പ് കാട്ടിൽ ജീവിക്കേണ്ട കടുവ അടക്കമുള്ള വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങി ആളെ കൊല്ലുന്നു. മനുഷ്യന് മൃഗങ്ങളുടെ വിലപോലും നൽകാത്ത വനം വകുപ്പ്‌ ഉദ്യോഗസ്ഥർ കർഷകന്റെ അടുത്ത മരണത്തിനായി നോക്കി നിൽക്കുന്നു .

വന്യമൃഗങ്ങൾ കാട്ടിൽ ജീവിക്കേണ്ടവയാണ് അത് കാട്ടിൽ നിന്നും പുറത്തിറങ്ങാതെ നോക്കേണ്ടത് വനം വകുപ്പിന്റെ ചുമതലയാണ് .സ്വന്തം കടമ നിർവഹിക്കാതെ പാവപെട്ട കർഷകരുടെ മേൽ കുതിര കയറലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്നത് .

മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് ഉടൻ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണെമന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

മേഖലാ കൺവീനർ സി ജെ ടെന്നിസൺ ചാത്തംകണ്ടം അധ്യക്ഷം വഹിച്ചു ചെയർമാൻ FR കുരിയാക്കോസ് ഐകുളമ്പിൽ ഉത്ഘാടനം ചെയ്തു ,ബേബി വമാറ്റത്തിൽ ,ഷിജി അവണൂർ, ലൈജു അരീപ്പറമ്പിൽ,സാബു മനയിൽ,ജോസഫ് ആലവേലിയിൽ, അഗസ്റ്റിൻ മഠത്തിൽ,ഷാജി കിഴക്കുംകരയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only