Jan 21, 2023

വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ കൂടരഞ്ഞിപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പാരൻ്റൽ ക്ലിനിക്കിൻ്റെ ഭാഗമായി ഔട്ട് റിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.


കൂടരഞ്ഞി പഞ്ചായത്തിലെ 1,11,12,13,14 വാർഡുകളിലെ അങ്കണവാടി പ്രദേശത്തെ കൗമാര പ്രായക്കാരായ കുട്ടികളെയും, മാതാപിതാക്കളെയും ഉൾപ്പെടുത്തി പഞ്ചായത്തു ഹാളിൽ വച്ചു നടത്തിയ പരിപാടി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബഹു: ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി, റോസിലി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ.ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി ഫസ്‌ലി സ്വാഗതം പറഞ്ഞു വാർഡ് മെമ്പർമാരായ ബാബു മുട്ടോളി, , ജറീന റോയ്,എന്നിവർ ആശംസയർപ്പിച്ചു.വനിത ശിശു വികസന വകുപ്പ് സ്കൂൾ കൗൺസിലർ ശ്രീമതി ,നോജിവിവിധ കുടുംബ പശ്ചാത്തലങ്ങളിൽ ഉള്ള മാതാപിതാക്കളിലും, കൗമാര കുട്ടികളിലും കണ്ടു വരുന്ന മാനസിക വും, വൈകാരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സും, കൗൺസിലിംഗും നല്കി.തുടർ സേവനങ്ങൾ ആവശ്യമായ ആളുകളെ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ലിനിക് മുഖേന സേവനം ലഭ്യമാകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.കുട്ടികളും മുതിർന്നവരും നേരിടുന്ന എല്ലാം പ്രശ്നങ്ങൾക്കും ആവശ്യമായ നിയമം സഹായങ്ങളും മാനസിക പിന്തുണയും കോൺസിലിങ് ആവശ്യമായവർക്ക് അംഗൻവാടി വഴി സേവനങ്ങൾ നൽകുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only