മുക്കം:തോട്ടത്തിൻ കടവ് 5 >o ഡിവിഷനിൽ സ്വകാര്യ വ്യക്തികൾ കൈവശം വെച്ച് അനുഭവിച്ചു പോന്ന ഇരുവഴിഞ്ഞി പുഴയോരത്തെ 2 ഏക്കർ 30 സെന്റ് സ്ഥലമാണ് നഗരസഭ അതിർത്തിയിൽ കല്ലു നാട്ടി നഗരസഭയുടെ ബോർഡു സ്ഥാപിച്ചു സ്വന്തമാണെന്ന പ്രഖ്യാപനം നടത്തിയത്. മുൻപു നഗരസഭയ്ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിലാണ് ഈ ഭൂമി നഗരസഭയുടേതാണ് എന്നു വ്യക്തമായത്. ജില്ലാ സർവേയർ , നിലേശ്വരം വില്ലേജ് ആപ്പീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു സർവേ നടപടികൾ പൂർത്തിയാക്കിയത്. ഏറ്റെടുക്കൽ പ്രക്രിയക്കു നഗരസഭാ ചെയർമാൻ പി.ടി.ബാബു, ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി ,വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ , റവന്യൂ ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ രാജേന്ദ്രൻ , ശ്രീജിത്ത് , . ഓവർസിയർ ബൈജു, രാജേഷ്, എഞ്ചിനിയർ അതുൽ ,കണ്ടിജന്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.ധാരാളം നാട്ടുകാരും ഏറ്റെടുക്കൽ പ്രക്രിയക്കു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. കഴിഞ്ഞ വർഷം ആറാം ഡിവിഷൻ നെല്ലിക്കാ പൊയിലിൽ 85 സെന്റ് സ്ഥലം ഇങ്ങനെ നഗരസഭ ഏറ്റെടുത്തിരുന്നു. ഇതുപോലെ പുഴയോരത്ത് ധാരാളം സ്ഥലം സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശം വെച്ചു അനുഭവിച്ചു പോരുന്നുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഏറ്റെടു ആ സ്ഥലം നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നു ചെയർമാൻ പറഞ്ഞു..
Post a Comment