മുക്കം:സർക്കാറിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ മുസ്‌ലിം യൂത്ത് നടത്തിയെ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്ന് കള്ളക്കേസെടുത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുക്കത്ത് യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി
ലാത്തി ചാർജ്ജ് നടത്തിയും ജയിലിലടച്ചും ജനാധിപത്യ സമരങ്ങളെ തകർക്കാമെന്നത് വ്യാമോഹമാണന്ന് പ്രവർത്തകർ പറഞ്ഞു ജില്ലാ സെക്രട്ടറി എം.ടി. സൈദ് ഫസൽ ഉദ്ഘാടനം ചെയ്‌തു. എം.ടി.മുഹ്സിൻ അധ്യക്ഷനായി വി.പി.എ ജലീൽ, നിസാം കാരശ്ശേരി, എം.കെ യാസർ, ഷരീഫ് വെണ്ണക്കോട്, കെ.എം അഷ്റഫലി, ജിഹാദ് തറോൽ, അൻവർ മുണ്ടുപാറ, പി.പി.എസ് ഷിഹാബ്, സംസാരിച്ചു.
പ്രകടനത്തിന് എ.എം മുസ്തഫ,നജീബുന്ധീൻ പി.സി, ബാസിൽ സി.കെ,സാലിം_
പി.കെ,ശമീർ,പി.സിഹനീഫ,സി.പി നുറുന്ധീൻ,മിദ്ലാജ് മുണ്ടുപാറ, ടി.പി ജമാൽ, ഖമറുൽ ഇസ്‌ലാം, റാഷിദ് തേക്കുംകുറ്റി, യു.കെ അംജദ്, വി.ടി.അസീഫ് ബാപ്പു, മുൻഷാദ്, റഫീഖ് മരഞ്ചാട്ടി നേതൃത്വം നൽകി.
Post a Comment