തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സേക്രഡ് ഹാർട്ട് യു.പി സ്‌കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് കലോത്സവം ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല, ഹെൽത്ത് ഇൻസ്‌പെക്ടർ സുനീർ, സാൻജോ സ്പെഷ്യൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻഗ്രേസ്, കെ.ഡി ആന്റണി, മഞ്ജു ഷിബിൻ, ഷൈനി ബെന്നി, ലിസി സണ്ണി, ബീന ആറാംപുറത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ആഹ്ലാദാരവങ്ങളോടെ നടന്ന പരിപാടികളിൽ കുട്ടികൾ തങ്ങളുടെ കാലാഭിരുചികൾ സദസിന് കാഴ്ചവെച്ചു. കലോത്സവവേദിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായെത്തിയ ജനാവലിയും പരിപാടിയുടെ മാറ്റുകൂട്ടി.
Post a Comment