Jan 21, 2023

കോഴിക്കോട് തിരക്കേറിയ റോഡിൽ പഴയ ;കെട്ടിടം; തകർന്നുവീണു ;


കോഴിക്കോട് :
കോഴിക്കോട്തിരക്കേറിയവയനാട്റോഡിൽ പഴയ പീടിക കെട്ടിടം തകർന്നുവീണു. വൈകിട്ട് 5.45ഓടെയാണ് ഓടിട്ട കെട്ടിടം പൂർണമായും തകർന്നത്. കിഴക്കേ നടക്കാവിലായിരുന്നു സംഭവം. നടക്കാവ് പോലീസും ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് അവശിഷ്ടങ്ങളും മറ്റും റോഡിൽ നിന്ന് നീക്കി. 

ഈ കെട്ടിടത്തിൽ കടകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, ആളില്ലാത്തതിനാൽ വലിയ അത്യാഹിതം ഒഴിവായി. അതേസമയം, ഒരു ബൈക്ക് യാത്രികന് പരുക്കേറ്റിട്ടുണ്ട്. റോഡിന് തൊട്ടടുത്ത കെട്ടിടമാണ് തകർന്നത്. 
വൈകുന്നേര സമയത്ത് ഓഫീസ് വിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നിരവധി പേർ ഈ റോഡിലൂടെ നടന്നുപോകാറുണ്ട്. 

പഴക്കം ചെന്ന ഓടിട്ട നിരവധി കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. പലതും കാലപ്പഴക്കത്താൽ നിലംപൊത്തിയിട്ടുണ്ട്. പലതിന്റെയും ഓടും പട്ടികയും കാൽനട യാത്രക്കാർക്ക് ഭീഷണിയായി നിലകൊള്ളുന്നുമുണ്ട്. ഇത്തരം കെട്ടിടങ്ങളുടെ താഴെനിലയിൽ ഹോട്ടലുകളും വർക്ക് ഷോപ്പുകളും അടക്കം പ്രവർത്തിക്കുന്നുമുണ്ട്. റോഡ് 
വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മറ്റും കാരണം ഈ കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ തുടരുകയാണ്. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only