ആലപ്പുഴ∙ അമ്പലപ്പുഴ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ചു പേർ മരിച്ചു. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ് (24) ഷിജു ദാസ് (24) ,സച്ചിൻ, സുമോദ്, കൊല്ലം മൺട്രോതുരുത്ത് തേവലക്കര സ്വദേശി അമൽ (26) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ 1.30ന് കാക്കാഴം മേല്‍പാലത്തില്‍ വച്ചാണ് അപകടം. നാലുപേർ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരും ഐഎസ്ആര്‍ഒ കന്റീനിലെ ജീവനക്കാരാണെന്ന് പൊലീസ് അറിയിച്ചു.  അമിത വേഗതയിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് നിഗമനം.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരായിരുന്നു അഞ്ചു പേരുമെന്നാണ് സൂചന. ആന്ധ്രാപ്രദേശിൽ നിന്ന് ചരക്കുമായി ആലപ്പുഴയിലേക്ക് വരുകയായിരുന്നു ലോറി. ലോറി ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 
 
                           
 
 
 
 
 
 
 
 
 
 
 
 
 
 
Post a Comment