മുക്കം: പുതുവർഷ പിറവി ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്ന സന്ദർഭം മുതലെടുത്ത് നാട്ടുകാരെ കബളിപ്പിച്ച് ജനവാസ മേഖലയിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിച്ചതായി പരാതി.
കാരശേരി പഞ്ചായത്തിലെ ഫാത്തിമ എസ്റ്റേറ്റ് ഗേറ്റ് - പാറത്തോട് റോഡിൽ മിൽമ ജംഗ്ഷൻ ബസ് സ്റ്റോപ്പിനൊടു ചേർന്ന് നൗഫൽ എന്നൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഞായറാഴ്ച അർധരാത്രി സ്ഫോടകവസ്തക്കളുപയോഗിച്ച് വൻതോതിൽ പാറ പൊട്ടിക്കൽ നടന്നത്.
പരിസരത്തെ വീടുകളിൽ ഉറങ്ങുന്നവർ സ്ഫോടന ശബ്ദം കേട്ട് ഉണർന്നപ്പോൾ പൊടിപടലം കാരണം ഒന്നും കാണാൻ കഴിയാത്ത അവസ്ഥ.സ്ഫോടനം കേട്ട സ്ഥലം ലക്ഷ്യമാക്കി എല്ലാവരും ഓടി ചെന്നപ്പോൾ അവിടെ നിന്ന് ആളുകൾ റബ്ബർ തോട്ടത്തിൽ ഓടി മറയുകയായിരുന്നെന്നും രണ്ടു മോട്ടോർ ബൈക്കുകൾ അവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെന്നും പറയുന്നു. ഇതേ സ്ഥലത്ത് ഇതിനു മുമ്പും അനധികൃതമായി പാറ ഖനനം നടത്തുകയും കുന്നിടിച്ച് മണ്ണെടുത്ത് മലാങ്കുന്ന് ഗ്രൗണ്ടിനടുത്തുള്ള വയലിലടക്കം നിക്ഷേപിക്കുകയും പരാതിയെ തുടർന്ന്റവന്യു അധികൃതരും പഞ്ചായത്തധികാരികളും ഇടപെട്ട് തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു.
Post a Comment