താമരശ്ശേരി:ചുരം റോഡിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരവും ചുരം റോഡ് ബൈപാസ് ആവശ്യവും ഉയർത്തി പുതുവർഷ ദിവസം ചുരം പോയിന്റിൽ പ്രധിഷേധ ജ്വാലകൊളുത്തി ചുരം ബൈപാസ് സമിതി
പുതുവർഷ ,ക്രിസ്തുമസ് അവധിയിൽ നിലക്കാത് തവാഹനപ്രവാഹമാണ് ചുരം റോഡിൽ.ചെറിയ കാരണങ്ങൾക്ക് പോലും മണിക്കൂറുകൾ നീളുന്ന കുരുക്കായി മാറുന് നസാഹര്യത്തിൽ ജില്ലാഭരകൂടം
കാഴ്ചക്കാരായി
നിൽക്കുന്നു,ജനപ്രധിനിധികളും സർക്കാരും നിഷേധാത്മക നിലപാട് തുടരുന്നു,
ഇതിനെതിരെ ശക്തമായ പ്രക്ഷോപ നടപടികളുമായി മുമ്പോട്ട് പോവാനാണ് ചുരം ബൈപാസ് സമിതിയുടെ തീരുമാനം .
തിരുവമ്പാടി,കല്പറ്റ എം എൽ എ മാർ ചേർന്ന് വയനാട് കോഴിക്കോട് ജില്ലാ
കളക്ടര്മാരുടെ യോഗം വിളിച്ച് ചേർത്ത് അടിയന്തിര നടപടികൾ കൈക്കൊള്ളണം .
അമിതനീളമുള്ളതും മൾട്ടി ആക്സിലുകളുള്ളതുമായ
അമിതഭാരവാഹനങ്ങൾക്ക്
സമയക്രമം ഏർപ്പെടുത്തിയും,
കൊടും വളവുകൾ നിവർത്താൻ വിട്ട് കിട്ടിയ വനഭൂമി ഭാഗം
പ്രയോജനപ്പെടുത്തിയും ഇപ്പോഴത്തെ
പ്രശ്നങ്ങൾ അടിയന്തിരമായി
പരിഹരിക്കണം കേടാവുന്ന
വണ്ടികൾ അപ്പപ്പോൾ മാറ്റാൻ സംവിധാനം ഏർപ്പെടുത്തണം.
എല്ലാ പ്രധാനവളവുകളിലും സ്തിരം പോലീസ് സംവിധാനം ഒരുക്കുകയും
മറികടന്ന് തടസ്സമുണ്ടാകുന്നവർക്കെതിരെ നടപടിയെടുക്കുകയും
വേണം ഒപ്പം ശാശ്വത പരിഹാരത്തിനായി നിർദ്ധിഷ്ട ചിപ്പിലിത്തോട് തലളിപ്പുഴ
ബൈപാസ് യാഥാർഥ്യമാക്കണമെന്നും പൈപ്പാസ് സമിതി ആവശ്യപ്പെട്ടു.
നാളിതുവരെയില്ലാത്തഅവഗണനയാണ് ചുരം റോഡ്നേരിടുന്നത് കഴിഞ്ഞ7വർഷമായി ചുരത്തിന് പ്രത്യേക ഫണ്ടൊന്നും അനുവദിച്ചിട്ടില്ല വളവുകൾ വീതികൂട്ടാൻ വനഭൂമി ഏറ്റെടുത്ത് 5വർഷം കഴിഞ്ഞിട്ടും തുടർനടപടികളുണ്ടായില്ല . സ്വാഭാവിക റോഡ് മെയ് ന്റനൻസ്
ഫണ്ടുകൊണ്ടുള്ള
അറ്റകുറ്റപ്പണികൾ മാത്രമാണ് നടന്നിട്ടുള്ളത്
പ്രതിഷേത ജ്വാല പുതുപ്പാടി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ ഉദ്ഘാടനം ചെയ്തു .
ചുരം ബൈപാസ് കർമ സമിതി ചെയർമാൻ വി കെ
ഹുസൈൻകൂട്ടി അദ്ധ്യക്ഷതവഹിച്ചു . കൺവീനർ ടി ആർ ഒ കുട്ടൻ സ്വാഗതം പറഞ്ഞു,
ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ സ്തിരം സമിതി ചെയർമാൻ മാരായ
സിന്ദുജോയ്,ബിജുതോമസ്,ബ്ളോക് പഞ്ചായത്ത് അംഗം ബുഷ്റ ഷാഫി ഗ്രാമപ്പഞ്ചായത് മെമ്പർമാരായ ഷിജു തോമസ്,നജ്മുന്നിസശരീഫ്,അമൽ രാജ് ,ജ്യോതിഷ് കുമാർ വിവിത സംഘടനാ നേതാക്കളായ ബിജു താന്നിക്കാക്കുഴി ,അലിബ്രാൻ ,വി കെ മൊയ്തു മുട്ടായി,ഷാഫി വളഞ്ഞപാറ,പി കെ സുകുമാരൻ, ടി എം അബ്ദുറഹ് മാൻ , വി കെ ഷെരീഫ് എന്നിവർ പ്രസംഗിച്ചു .
Post a Comment