മുക്കം: വിദ്യാലയ ജീവിതത്തിൻറെ ഓർമ്മകൾക്ക് വർണ്ണങ്ങൾ ചാർത്തി ഇന്നലെകളെ ഒരിക്കൽ കൂടി ചേർത്ത് പിടിച്ച് കൊട്ടും പാട്ടുമായി അവർ വീണ്ടും ഒത്തുകൂടി . അനിയാo കുന്ന്ഹൈസ്കൂളിലെ 2003ബാച്ചിലെ വിദ്യാർത്ഥികൾ ആണ് തങ്ങളുടെ സഹപാഠിയായ മഞ്ജു പ്രകാശിന്റെ വീട്ടുമുറ്റത്ത് വീണ്ടും ഒത്തുചേർന്നത്.പുതിയ വർഷത്തെ സന്തോഷപൂർവ്വം വരവേൽക്കുന്നതിന്റെ ഭാഗമായി ന്യൂ ഇയർ കേക്ക് മുറിച്ചു കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കമായി. സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സഹപാഠികളയ അഷ്കർ ,വാഹിദ് കുളങ്ങര ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം കലാകായിക മേഖലകളിൽ കഴിവ് തെളിയിച്ച സ്വാലിഹ , റെന ഫാത്തിമ K , ഫാത്ത മ സൻ ഹ (സഹപാഠികളുടെ മക്കൾ ) തുടങ്ങിയ പ്രതിഭകൾക്കുള്ള മൊമന്റോ വിതരണവും നടത്തി.ശിഹാബ് ചേപ്പാലി , ഷംന, ഷബ്‌ല, ബഷീർ, ഷീന ,സാഹിർ, ഷമീറ ,സുമിത ജാഫർ ,ഹനീഫ. ജമാൽ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Post a Comment