വാഹനം മോഷ്ടാവാണന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ തടഞ്ഞുവെച്ച മനോനില തെറ്റിയ യുവാവിനെ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു കോടഞ്ചേരി പോലീസ്
പുതുവത്സര ദിനത്തിൽ രാവിലെ പത്ത് മണിയോടുകൂടി പുല്ലുരാപാറ പള്ളിപ്പടി പാലത്തിനടുത്ത് വാഹനം മോഷ്ടിക്കാൻ ശ്രമിച്ച യുവാവിനെ
നാട്ടുകാർ തടഞ്ഞുവെച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ അഭിലാഷ് .സലിം മുട്ടത്ത് . എന്നിവർ സ്ഥലത്തെത്തി പരിശോധനയിൽ യുവാവ് മനോനില തെറ്റിയ ആളാണെന്ന് മനസ്സിലാക്കി തുടർന്ന് ചാത്തമംഗലത്തെ സാന്ത്വനം കേന്ദ്രത്തിൽ എത്തി ക്കുകയായിരുന്നു
യുവാവ് ഏതു നാട്ടുകാരനാണെന്നോ ഏതു ഭാഷക്കാരനാണെന്നോ വ്യക്തമല്ല
ViPഔദ്യോഗിക തിരക്കുകൾക്കിടയിൽ സ്വാന്തന കേന്ദ്രത്തിൽ എത്തിക്കാൻ നാട്ടുകാരാരും സഹകരിച്ചില്ല എന്ന പരാതി പോലീസ് പങ്കുവെച്ചിട്ടുണ്ട്.
പ്രകാശ് മുക്കം :
Post a Comment