റാഞ്ചി: വീട്ടിൽ ഭാര്യയ്ക്കൊപ്പമുണ്ടായിരുന്ന കാമുകന്‍റെ തലയറുത്ത് കൊന്ന ഭർത്താവ് അറസ്റ്റിൽ. ജാർഖണ്ഡിലെ ലോഞ്ചോ ഗ്രാമവാസിയായ വിശ്വനാഥ് സുന്ദി എന്നയാളാണ് ഭാര്യയുടെ കാമുകനെ ഒരുമിച്ച് പിടികൂടിയ ശേഷം കോടാലി കൊണ്ട് തല അറുത്തുമാറ്റിയത്. സംഭവത്തിൽ സുന്ദിയെ പോലീസ് അറസ്റ്റ് ചെയ്തു.
സെഗായിസായി ഗ്രാമത്തിലെ ശ്യാംലാൽ ഹെംബ്രാമുമായി ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന് വിശ്വനാഥ് സുന്ദിക്ക് സംശയമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ സുന്ദി ഭാര്യയ്ക്കൊപ്പം കിടപ്പുമുറിയിൽ ഹേംബ്രാമിനെ കണ്ടെത്തുകയായിരുന്നു.
ഇരുവരെയും ഒരുമിച്ചു കണ്ടപ്പോൾ രോഷാകുലനായ വിശ്വനാഥ് സുന്ദി തന്റെ ഭാര്യയുടെ കാമുകനെ ക്രൂരമായി മർദിച്ചു. തുടർന്ന് ഹെംബ്രാമിനെ വലിച്ചിഴച്ച് വീടിനടുത്തുള്ള മരത്തിൽ കെട്ടിയിട്ടു. അതിനുശേഷം വീട്ടിനുള്ളിൽനിന്ന് കോടാലി എടുത്തുകൊണ്ടുവന്നു ഹേംബ്രാമിന്‍റെ തല അറുത്തുമാറ്റുകയായിരുന്നു
സംഭവമറിഞ്ഞ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സോനുവ പോലീസ് സ്‌റ്റേഷൻ ഇൻചാർജ് സോഹൻ ലാൽ ശനിയാഴ്ച രാവിലെ മറ്റ് പോലീസുകാർക്കൊപ്പം ലോഞ്ചോ ഗ്രാമത്തിലെത്തി വിശ്വനാഥ് സുന്ദിയെ അറസ്റ്റ് ചെയ്തു. ശ്യാംലാലിന്റെ മൃതദേഹവും ശിരഛേദം ചെയ്യാൻ ഉപയോഗിച്ച മഴുവും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു,
Post a Comment