മുക്കം:തേക്കുംകുറ്റിയിൽ സി.പി.എം നിർമ്മിച്ച നായനാർ മന്ദിരത്തിന്റെയും, മത്തായി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉത്ഘാടനം 17ന് (ചൊവ്വാഴ്ച സി.പി.എം കേന്ദ്ര കമ്മറ്റി അംഗം കെ.കെ ശൈലജ ടീച്ചർ നിർവ്വഹിക്കും. 1989 ൽ പാർട്ടിബ്രാഞ്ച് രൂപീകരിച്ചത് മുതൽ മുൻ കാല സഖാക്കളുടെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നത്. കേവലം ഒരു പാർട്ടി ഓഫീസ് എന്നതിലുപരി സാമൂഹ്യ-സാസ്കാരിക മണ്ഡലങ്ങളിലും നിറ സനിധ്യമാവുക. വിദ്യാർത്ഥിയുവജനങ്ങൾക്ക് കലാ-കായിക-വിദ്യാഭ്യാസ മേഖലയിൽ പഠന സൗകര്യങ്ങൾ ഒരുക്കുക. മത്തായി ചാക്കോ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിലൂടെ
സാമ്പത്തികമായ് പിന്നോക്കം നിൽകുന്നവർക്ക് പഠന സഹായങ്ങൾ , പാലിയേറ്റീവ് പ്രവർത്തനങ്ങൾ, മറ്റ് സഹായ ഉപകരണങ്ങൾ എത്തിച്ച് നൽകുക തുടങ്ങി സമൂഹത്തിന്റെ നാന്നാ തുറകളിലും ഇറങ്ങി ചെന്ന് പ്രവർത്തിക്കുന്ന കേന്ദ്രമായിരിക്കം. 27 ലഷം രൂപ ചിലവിൽ ഭൂമി ഉൾപ്പെടെ വങ്ങി കെട്ടിടം നിർമ്മിച്ചിട്ടുള്ളത് പാർട്ടി അംഗങ്ങളിൽ നിന്ന്
മാത്രമാണ് സ്ഥലത്തിനുള്ള പണം കണ്ടെത്തിയത്. പരമാവധി നാട്ടിൽ ഒതുങ്ങി നിന്നും നാട്ടിലെ പ്രവാസി സുഹൃത്തുക്കളുടെ സഹായവും ഇക്കാര്യത്തിൽ ലഭ്യമാക്കിയിട്ടുണ്ട്
Post a Comment