താമരശ്ശേരി: തലയാട് റബര്‍ തോട്ടത്തില്‍ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
തെക്കേ പറമ്പത്ത് സെലീന ടീച്ചര്‍ ആണ് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഓടിയെത്തിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും സ്ത്രീ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Post a Comment