മുക്കം:ജനുവരി15 ലോക പാലിയേറ്റിവ് ദിനാചരണത്തോടനു ബന്ധിച്ച് കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെയും കുടുബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആണ് നോർത്ത് കാരശ്ശേരിയിൽ വെച്ച് പാലിയേറ്റീവ് സന്ദേശ യാത്ര, ബോധവൽക്കരണ ക്ലാസ്സ്, പാലിയേറ്റിവ് സന്ദേശം നൽകൽ തുടങ്ങിയ പരിപാടികൾ നടത്തിയത്. ചടങ്ങ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസി സണ്ട് ശ്രീമതി സ്മിത വി പി ഉൽഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷൻ മാരായ ജിജിത സുരേഷ് , ശാന്താദേവി മൂത്തേടത്ത് , സത്യൻ മുണ്ടയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട് , അഷ്റഫ് തച്ചാറമ്പത്ത് ,ജംഷിദ് ഒളകര , സുനിത രാജൻ , ഷാഹിന ടീച്ചർ ,ശ്രുതി കമ്പളത്ത് , മെഡിക്കൽ ഓഫീസർ സജ്ന പി , എച്ച് ഐ അരുൺ മറ്റ് ആരോഗ്യപ്രവർത്തകർ, ആശ വർക്കർ, പാലിയേറ്റിവ് പ്രവർത്തകർ , തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ, ആനയാംകുന്ന് ഹൈസ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ , ഹരിത കർമ സേനാംഗങ്ങൾ , കുടുംബശ്രീ പ്രവർത്തകർ , പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. അതോടൊപ്പം പാലിയേറ്റീവ് രോഗികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും ചെയ്തു.
Post a Comment