താമരശ്ശേരി: കൊയിലാണ്ടി -എടവണ്ണ റോഡ് നവീകരണത്തിൻ്റെ മറവിൽ നടക്കുന്നത് ശുദ്ധ തട്ടിപ്പ്.
222 കോടി രൂപ ചിലവഴിച്ച റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന പ്രവൃത്തിയിലാണ് തട്ടിപ്പ്.
താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൻ്റെ മുൻഭാഗത്തെ പഴയ ഡ്രൈനേജ് റോഡിനു സമാന്തരമായി പുതുക്കി പണിയുകയോ, ഉയർത്തുകയോ ചെയ്യണ്ടതാണ്, എന്നാൽ നിലവിലുള്ള സ്ലാബിന് മുകളിൽ ക്വാറി വേസ്റ്റ് നിറച്ച് ഉയർത്തി ഇൻ്റർലോക്ക് കട്ടകൾ വിരിക്കാനാണ് നീക്കം. ഓവുചാൽ അടയുന്ന അവസരത്തിൽ അറ്റകുറ്റപണി പോലും നടത്താൻ സാധിക്കാത്ത രൂപത്തിലാണ് പ്രവൃത്തി.
കുടാതെ ചാവറ ഹോസ്പിറ്റൽ ഭാഗത്ത് നിന്നും വരുന്ന ഡ്രൈനേജ് അവിടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുനീക്കി ഫോറസ്റ്റ് ഓഫീസ് ഭാഗത്ത് നിന്നും വരുന്നതിൽ കൂട്ടി ചേർക്കണം, എന്നാൽ അതു പോലും ചെയ്യാതെയാണ് പണി നടക്കുന്നത്.
റിയലൻസ് പമ്പിന് മുന്നിൽ വളഞ്ഞ് പുളഞ്ഞാണ് അഴുക്കുചാൽ നിർമ്മാണം. പഴയ അഴുക്ക് ചാലിനോട് ചേർന്ന വൈദ്യുതി തൂണുകൾ അഴുക്ക് ചാലിന് അകത്താക്കി വെള്ളത്തിൻ്റെ ഒഴുക്ക് തടയുന്ന രൂപത്തിലാണ് ടെലിഫോൺ എക്ചേചേഞ്ചിന് മുന്നിലെ നിർമ്മാണം. റോഡ് വികസിപ്പിച്ച ചുങ്കം ജംഗ്ഷനോട് ചേർന്ന ഭാഗത്ത് വികസിപ്പിച്ചതിൻ്റെ ഗുണ ലഭിക്കാത്ത രൂപത്തിലാണ് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്.
പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കേണ്ട ഉദ്യാഗസ്ഥർ കരാറുകാർക്ക് ഒത്താശ ചെയ്യുകയാണെന്ന പരാതി വ്യപകമായി ഉയർന്നിട്ടുണ്ട്.
Post a Comment