Jan 7, 2023

പാര്‍ട്ടി ഓഫീസുകള്‍ ജനങ്ങളെ കേള്‍ക്കാനുള്ള ഇടങ്ങളായി മാറണം: മുനവ്വറലി ശിഹാബ് തങ്ങള്‍ താമരശ്ശേരി ലീഗ് ഹൗസ് ഇനി പുതിയ കെട്ടിടത്തില്‍,


താമരശ്ശേരി: പാര്‍ട്ടി ഓഫീസുകള്‍ ജനങ്ങളെ കേള്‍ക്കാനുള്ള ഇടങ്ങളായി മാറണമെന്നും ഓഫീസ് സംവിധാനങ്ങള്‍ കാലോചിതമായി ഉയരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയയാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ട്. രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും സൗന്ദര്യമാണ് ജനങ്ങള്‍.

ജനതാല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തന അജണ്ട തയ്യാറാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തയ്യാറാവണം. ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കഴിഞ്ഞ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഏഴരപ്പതിറ്റാണ്ട് കാലം ജനപക്ഷത്ത് നിന്നു പ്രവര്‍ത്തിച്ച ഒരു സംഘടന എന്ന നിലയിലാണ് മുസ്‌ലിം ലീഗ് പാര്‍ട്ടിയെ സമൂഹം നോക്കിക്കാണുന്നത്. അംഗത്വ കാമ്പയിനില്‍ രണ്ടര ലക്ഷത്തോളം പേര്‍ പുതുതായി പാര്‍ട്ടിയിലേക്ക് കടന്നു വന്നത് പെട്ടെന്നുള്ള പ്രവര്‍ത്തനം കൊണ്ടല്ല.

പതിറ്റാണ്ടുകള്‍ കൊണ്ട് ആര്‍ജ്ജിച്ചെടുത്ത വിശ്വാസ്യതയും സമൂഹത്തിന് നല്‍കിയ ആത്മവിശ്വാസത്തിന്റെയും പിന്‍ബലത്തിലാണ് പാര്‍ട്ടിക്ക് വളരാന്‍ സാധിച്ചത്. സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് ലീഗ് എന്ന് എക്കാലവും വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഈ തവണ മെമ്പര്‍ഷിപ്പ് കാമ്പയിനില്‍ 51 ശതമാനം പേര്‍ സ്ത്രീകളാണെന്നത് അത്തരം ആക്ഷേപങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് മനോഹരമായ ലീഗ് ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയതെന്നും തങ്ങള്‍ പറഞ്ഞു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാന്‍ സ്വാഗതവും ട്രഷറര്‍ എന്‍.പി. റസ്സാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, എം.എ. റസ്സാഖ് മാസ്റ്റര്‍, വി.എം. ഉമ്മര്‍ മാസ്റ്റര്‍, എ. അരവിന്ദര്‍, ടി.കെ. മുഹമ്മദ് മാസ്റ്റര്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എം. അഷ്റഫ് മാസ്റ്റര്‍, പി.ടി. ബാപ്പു, ടി. മൊയ്തീന്‍ കോയ, ടി.കെ. ഇമ്പിച്ച്യമ്മദ് ഹാജി, വി.കെ. അബ്ദു ഹാജദി, എ.പി. മജീദ് മാസ്റ്റര്‍, താര അബ്ദുറഹിമാന്‍ ഹാജി, ആര്‍.കെ. മൊയ്തീന്‍ കോയ, എ.പി. മൂസ, പി.എ. അബ്ദുസ്സമദ് ഹാജി, എ.കെ. അസീസ്, എം. സുല്‍ഫീക്കര്‍, ഷംസീര്‍ എടവലം, കെ.കെ. അബു മാസ്റ്റര്‍, കെ.വി. മുഹമ്മദ്, എടവലം ഹുസ്സയിന്‍, എ.കെ. അബ്ബാസ്, എം.പി. സെയ്ത്, ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, റഫീഖ് കൂടത്തായി, സി.കെ. റസ്സാഖ് മാസ്റ്റര്‍, എം. നസീഫ്, വി.കെ. മുഹമ്മദ് കുട്ടിമോന്‍, എ.കെ. കൗസര്‍, ഹാജറ കൊല്ലരുകണ്ടി, അഷ്റഫ് തങ്ങള്‍, സൗദാ ബീവി, കാസിം കാരാടി, സുബൈര്‍ വെഴുപ്പൂര്‍, കെ.സി. ഷാജഹാന്‍, പി.കെ ഫാസില്‍ മാസ്റ്റര്‍, എം.ടി. അയ്യൂബ് ഖാന്‍, എ.പി. സമദ്, പി.പി. ഗഫൂര്‍, റാഷിദ് സബാന്‍, ഭാസ്‌ക്കരന്‍ എം., വേലായുധന്‍ വാടിക്കല്‍, പി.കെ. മറിയം, ഫാസില്‍ കാഞ്ഞിരത്തിങ്ങല്‍, ഒ.പി. തസ്ലിം, പി.പി. അബ്ദുറഹിമാന്‍ സംസാരിച്ചു.

ചിത്രം..താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only