Jan 26, 2023

കാരശ്ശേരി എച്ച്.എൻ.സി.കെ എം എയുപി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു,


മുക്കം:
രാജ്യത്തിന്റെ എഴുപത്തി നാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാരശ്ശേരി എച്ച്.എൻ.സി.കെ എം എയുപി സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് പതാക ഉയർത്തി. തുടർന്ന് ജെ.ആർ.സി, സ്കൗട്ട് വിദ്യാർത്ഥികൾ നടത്തിയ റിപ്പബ്ലിക് ദിന പരേഡിൽ പി ടി എ പ്രസിഡണ്ട് പി.രജീഷ് സല്യൂട്ട് സ്വീകരിച്ചു. എൻ.എ അബ്ദുസ്സലാം റിപ്പബ്ലിക് ദിന സന്ദേശം നൽകി.

ഷാഹിർ പി യു , ഖദീജ നസിയ, ചിഞ്ചു രമേശ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശേഷം കുട്ടികൾക്ക് മധുരം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only