കോഴിക്കോട് : കലോത്സവത്തിനിടെ മാധ്യമ പ്രവർത്തകന്റെ കാർ കത്തി . ജീവൻ ടി വി ചീഫ് റിപ്പോർട്ടർ അജീഷ് അത്തോളിയുടെ നിർത്തിയിട്ട കാറിനാണ് തീ പിടിച്ചത് . കുടുംബ ശ്രീ ക്ലീനിംഗ് ജോലി ചെയ്യുന്നവർ കാറിൽ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്നവരെ ശ്രദ്ധയിൽപ്പെടുത്തുകയയിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്സ് എത്തി തീ കെടുത്തി. കാറിനകത്തുള്ള വയറിംഗ് ഷോർട്ട് സർക്യൂട്ടാണ് സംഭവത്തിന് കാരണം. മുൻ സീറ്റ് പൂർണ്ണമായും പുറകിലെ സീറ്റ് ഭാഗികമായി കത്തി നശിച്ചു. നടക്കാവ് പോലീസ് എത്തി.
കാറിനകത്തുള്ള സാധന സാമഗ്രികൾ കലോത്സവ പവലിയനിലേക്ക് നേരത്തെ കൊണ്ട് പോയിരുന്നു.
പോളിടെക്നിക് ക്യാമ്പസിൽ വെച്ച് ഉച്ഛയ്ക്ക് 12 .30 ഓടെയാണ് സംഭവം . ഒന്നര ലക്ഷം രൂപയുടെ നഷ്ടം .
Post a Comment