പത്തനംതിട്ട:ശബരിമലയിൽ കാണിക്കയായി കിട്ടിയ നോട്ടുകളും നാണയവും എണ്ണി തളർന്ന് ജീവനക്കാർ. അറുന്നൂറിലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. നോട്ടുകൾ എണ്ണി തീർന്നെങ്കിലും നാണയത്തിന്റെ മൂന്ന് കൂനകളിൽ ഒന്ന് മാത്രമാണുള്ളത്. ഈ നിലയിലണെങ്കിൽ എണ്ണിത്തീരാൻ രണ്ട് മാസമാണുള്ളത്.
എണ്ണിത്തീരാതെ ജീവനക്കാർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതിനാൽ ഇവർക്ക് അവധിയെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ ഡെങ്കിപ്പനി, ചിക്കൻ പോക്‌സ് എന്നിവ ബാധിച്ചവർ ചികിത്സയ്‌ക്കായി പോകുകയും ചെയ്തതിനാൽ അനിശ്ചിതാവസ്ഥയിലാണ് ജീവനക്കാർ.
പമ്പ, എരുമേലി. നിലയ്‌ക്കൽ, പന്തളം എന്നിവിടങ്ങളിൽ ജോലിയ്‌ക്കായി അയച്ചവരെയാണ് സനാണയമെണ്ണാനും നിയോഗിച്ചത്. നോട്ടും നാണയവും ചേർന്ന് 119 കോടിയാണ് ഇത് വരെ എണ്ണിത്തീർന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നാണ് കണക്കാക്കുന്നു.
ജനുവരി 25-ന് എണ്ണിത്തീരുമെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. 479 ജീവനക്കാര നിയോഗിച്ചാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. തുടക്കത്തിൽ 150-ൽ താഴെ ജീവനക്കാരാണ് ഇതിനായി ഉണ്ടായിരുന്നത്. മകരം രണ്ട് മുതലാണ് എണ്ണാൻ ആരംഭിച്ചത്. നട അടച്ച ശേഷം 700-ൽ അധികം ജീവനക്കാരാണ് നാണയം എണ്ണുന്നത്.
പഴയ ഭണ്ഡാരത്തിൽ കൊട്ടിക്കിടക്കുന്ന കാണിക്കപ്പണം നശിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. വെറ്റില,പാക്ക് എന്നിവയ്‌ക്കൊപ്പം നാണയവും നോട്ടും തുണിയിൽ കെട്ടി സമർപ്പിക്കുന്ന കാണിക്കപ്പൊന്ന് പഴയ ഭണ്ഡാരത്തിലാണ് കൂട്ടിയിരുന്നത്. പാക്കും വെറ്റിലയും അഴുകി നോട്ടും ദ്രവിക്കുകയും കറപറ്റി നശിക്കുകയുമായിരുന്നു. എത്ര നോട്ടുകൾ നശിച്ചുവെന്ന് ദേവസ്വം ബോർഡ് വെളിപ്പെടുത്തിയിട്ടില്ല.
Post a Comment