പ്രതീക്ഷിച്ചതിലും കൂടുതൽ സഞ്ചാരികൾ കഴിഞ്ഞ സീസണിൽ ഇവിടെയെത്തി. പല ബഡ്ജറ്റ് ഉള്ള സഞ്ചാരികൾ ജില്ലയിൽ എത്തുന്നു. ജില്ലയിൽ എത്തുന്ന സഞ്ചാരികളിൽ കൂടുതലും സ്വന്തം വാഹനങ്ങളിലും, ടാക്സികളിലും എത്തുന്നു. കൂടാതെ പൊതു ഗതാഗതം ആശ്രയിക്കുന്നവരും കുറവല്ല.
ജില്ലയിൽ എത്തുന്ന സഞ്ചാരികൾ നിലവിൽ ഓട്ടോറിക്ഷയിൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് വരുന്നു. ഇത്തരം ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ടൂറിസം മേഖലയിൽ പരിശീലനം നൽകുന്നത് സഞ്ചാരികൾക്ക് നല്ല സേവനം ലഭിക്കും എന്നതിലുപരി ടൂറിസം വഴി വരുമാനം നേരിട്ട് ലഭ്യമാക്കുകയും ചെയ്യുന്നു.
വയനാട് ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളുടെ ഗുണം എല്ലാ മേഖലയിൽ ഉള്ളവർക്കും ലഭ്യമാക്കുന്നതിന് ഒരു തുടക്കം എന്ന നിലയിലാണ് വയനാട് ഓട്ടോ ടൂർ ആരംഭിക്കുന്നു. ടുക്ക്, ടുക്ക് വയനാട് എന്ന ഈ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാർക്ക് പരിശീലനം നൽകുന്നതാണ്. ആയതിൻ്റെ തുടക്കം എന്ന നിലയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന വൈത്തിരി, സുൽത്താൻ ബത്തേരി, അമ്പലവയൽ എന്നീ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാർക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വഴി ദേശീയ വിനോദ സഞ്ചാര ദിനമായ 25.01.23 ന് പരിശീലനം നൽകുന്നു. ബാക്കി വരുന്ന പഞ്ചായത്തുകളിൽ പരിശീലനം ഉടൻ ആരംഭിക്കുന്നതാണ്.
Post a Comment