Jan 11, 2023

നാട്ടു നാട്ടു ഗോള്‍ഡന്‍ ഗ്ലോബ് തിളക്കത്തില്‍ ആര്‍ആര്‍ആര്‍,


ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ഇന്ത്യയിലെത്തിച്ച്‌ ആര്‍ആര്‍ആര്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം ആര്‍ ആര്‍ ആര്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടി.

കീരവാണി സംഗീതം നിര്‍വഹിച്ച 'നാട്ടു നാട്ടു...' എന്ന പാട്ടിനാണ് പുരസ്കാരം.

‍ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച സഹനടനുള്ള പുരസ്കാരം എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന സിനിമയിലെ അഭിനയത്തിന് കീ ഹുയ് ഹ്വാന്‍ നേടി. ഏഞ്ചല ബാസെറ്റ് ആണ് മികച്ച സഹനടി. ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍ എന്ന സിനിമയിലെ അഭിനയമാണ് ഏഞ്ചലയെ പുരസ്കാരത്തിനര്‍ഹയാക്കിയത്.

പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. 2009ല്‍ എ ആര്‍ റഹ്മാനാണ് മുൻപ് പുരസ്കാരം നേടിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only