Jan 21, 2023

ഭര്‍ത്താവിനെയും ഭാര്യയേയും കാണാനില്ല; പരാതിയുമായി ഇരുവരുടേയും പങ്കാളികള്‍,


ഒരേ കെട്ടിടത്തില്‍ വാടകയ്‌ക്ക് താമസിക്കുന്ന വിവാഹിതരായ യുവാവിനെയും യുവതിയെയും കാണാനില്ലെന്ന പരാതിയുമായി ഇരുവരുടെയും പങ്കാളികള്‍ പൊലീസിനെ സമീപിച്ചു. ബെംഗളൂരു മാരുതി നഗറിലെ കെട്ടിടത്തില്‍ താമസിക്കുന്ന നവീദ് (37), സാജിയ (22) എന്നിവരെയാണ് കാണാതായത്. 2022 ഡിസംബര്‍ 9 ന് രാവിലെ മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലോക്കല്‍ പൊലീസിനെ സമീപിച്ചെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ലെന്ന് ഇവരുടെ കുടുംബങ്ങള്‍ ആരോപിച്ചു. 
തുടര്‍ന്നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച്‌ നവീദിന്‍റെ ഭാര്യയും ഭാര്യയെ കാണാനില്ലെന്ന് കാണിച്ച്‌ സാജിയയുടെ ഭര്‍ത്താവും ജ്ഞാനഭാരതി പൊലീസില്‍ വെവ്വേറെ പരാതികള്‍ നല്‍കിയത്. സാജിയ തങ്ങളുടെ രണ്ടര വയസുള്ള കുട്ടിയെയും ഒപ്പം കൂട്ടയതായി ഭര്‍ത്താവ് മുബാറക് പരാതിയില്‍ പറയുന്നു. ഡിസംബര്‍ 9ന് വീട്ടില്‍ നിന്നും കാറെടുത്ത് പോയ തന്‍റെ ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ലെന്നും അന്നേ ദിവസംതാഴെയുള്ള വീട്ടില്‍ താമസിക്കുന്ന യുവതിയെയും കാണാനില്ലെന്നും നവീദിന്‍റെ ഭാര്യ സീനത്ത് പറഞ്ഞു.
നവീദിന്‍റെയും സാജിയയുടെയും തിരോധാനം ഒരേ ദിവസമായതിനാല്‍ ഇരുവരും ഒന്നിച്ച്‌ നാടുവിട്ടതായാണ് കുടുംബത്തിന്‍റെ സംശയം. ഇരുവരെയും കാണാതായ ദിവസം രാവിലെ 9.30ന് താന്‍ ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മകളെ സ്‌കൂളില്‍ അയയ്‌ക്കാന്‍ പോകുകയാണെന്ന് പറഞ്ഞതായും 10 മണിയോടെ വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആയിരുന്നു എന്നും മുബാറക് പറഞ്ഞു. പരിഭ്രാന്തനായി വീട്ടില്‍ എത്തി പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉണ്ടായിരുന്നതായും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഭാര്യയെ കുറിച്ച്‌ അന്വേഷിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചില്ലെന്നും മുബാറക് പൊലീസിനോട് പറഞ്ഞു. കെട്ടിടത്തിന്‍റെ മുകളിലെ നിലയിലായിരുന്നു നവീദും കുടുംബവും താമസിച്ചിരുന്നത്. 12 വര്‍ഷം മുമ്ബ് വിവാഹിതനായ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. വെല്‍ഡിങ് ജോലി ചെയ്‌തു വരികയായിരുന്നു നവീദ്. 
ഇതേ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന യുവതിയാണ് സാജിയ. നേരത്തെ കുടുംബം പരാതിപ്പെട്ടിരുന്നെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്‌തതല്ലാതെ തുടര്‍ നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇരുവരെയും ഉടന്‍ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കുടുംബം വെസ്റ്റ് ഡിവിഷന്‍ ഡിസിപി ലക്ഷ്‌മണണ്‍ നിംബരാഗിയെ സമീപിച്ചത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only