തിരുവമ്പാടി: കേന്ദ്ര സർക്കാർ സമൂഹ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ ഇന്ത്യ - ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഡി വൈ എഫ് ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രദർശിപ്പിച്ചു.
പരിപാടി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു.
മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, മെവിൻ പി സി, ജിനീഷ്, ഫിറോസ് ഖാൻ, ഗണേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.
Post a Comment