Jan 16, 2023

മലയാളിയായ എട്ട് വയസുകാരി ജിദ്ദയില്‍ മരിച്ചു,


മലപ്പുറം സ്വദേശിയായ എട്ട് വയസുകാരി ജിദ്ദയില്‍ മരിച്ചു. കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങല്‍ യൂനുസ് അലി, നിഷ്‌മ ദമ്പതികളുടെ മൂത്ത മകള്‍ റിസ ഖദീജയാണ് മരിച്ചത്.

ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

വെള്ളിയാഴ്ച വൈകീട്ട് പനിയും തലവേദനയും ഛര്‍ദ്ദിയുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.



നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ളുഹ്ര്‍ നമസ്കാരാനന്തരം ജിദ്ദ ഫൈസലിയ്യ മഖ്ബറയില്‍ ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only