Jan 18, 2023

നായനാർ മന്ദിരവും, മത്തായി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റും ഉദ്ഘാടനം ചെയ്തു.


മുക്കം. സി.പി.ഐ (എം) തേക്കുംകുറ്റി ബ്രാബ് നിർമ്മിച്ച നായനാർ മന്ദിരവും മത്തായി ചാക്കോ സ്മാരക ചാരിറ്റബിൾ ട്രസ്റ്റുoകേന്ദ്ര കമ്മറ്റി അംഗം കെ.കെ ഷൈലജ ടീച്ചർ MLA ഉത്ഘാടനം ചെയ്തു. 


ഏരിയാ സെക്രട്ടറി വി.കെ വിനോദ് അധ്യക്ഷനായി. ഇ രമേശ്ബാബു പതാക ഉയർത്തി.ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ് നായനാരുടെ ഫോട്ടോ അനാച്ഛാതനം ചെയ്തു.

 KK നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു ലിന്റോ ജോസഫ്MLA , DYFI സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ജോണി എടശ്ശരി , KT ബിനു, KP ഷാജി മാന്ത്ര വിനോദ് സജി തോമസ്, VP ജമീല, മിനി കണ്ണങ്കര, സുനില കണ്ണങ്കര, സിജിൻ ഗുവേര എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം കൺവീനർ കെ ശിവദാസൻ

 സ്വാഗതവും ബഷീർ കടക്കാൻ നന്ദിയും പറഞ്ഞു. 27 ലക്ഷം രൂപ ചിലവിട്ട് ഭൂമി ഉൾപ്പെടെ വാങ്ങി കെട്ടിടം നിർമ്മിച്ചത്. കിടപ്പ് രോഗികൾ പാലിയേറ്റീവ് പരിചരണം, വിദ്യാർത്ഥി - യുവജനങ്ങൾക്ക് കലാ-കായിക പഠന മേഖലയിൽ സഹായകരമായ രീതി യിൽ പ്രവർത്തിക്കുന്നതായിരിക്കു ചാരിറ്റബിൾ സൈസൈറ്റി എന്ന് സംഘാടകർ പറഞ്ഞു. ട്രസ്റ്റിലേക്ക് ആദ്യ സംഭാവന സുകൃതം സുധീർ വേദിയിൽ വെച്ച് നൽകി മാസം തോറും 1000 രൂപ നൽകുമെന്ന് സത്യൻ പാമ്പനാൽ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only