കോഴിക്കോട് ബീച്ചിലും അനുബന്ധ വേദികളിലും ഇന്ന് ( ജനുവരി 12) മുതൽ ജനുവരി 15 വരെ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് താഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
1). ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വടകര,കൊയിലാണ്ടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെങ്ങളം വഴി വെ ങ്ങാലി മേൽപ്പാലം കടന്ന് വലത്തോട്ട് തിരിഞ്ഞ് നോർത്ത് ബീച്ച്, വെള്ളയിൽ ബീച്ച് എന്നീവിടങ്ങളിൽ പാർക്ക് ചെയ്യണം.
2 ). താമരശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മലാപ്പറമ്പ് – എരഞ്ഞിപ്പാലം വഴി വന്ന് സരോവരം ജംഗ്‌ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ക്രിസ്ത്യൻ കോളേജ് – ഗാന്ധിറോഡ് മേൽപ്പാലം വഴി നോർത്ത് ബീച്ചിൽ എത്തണം.
3). രാമനാട്ടുകര,മലപ്പുറം,പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ രാമനാട്ടുകര,മീഞ്ചന്ത,പുഷ്പ ജംഗ്‌ഷൻ ഇടിയങ്ങര വഴി കോതി ജംഗ്‌ഷനിൽ നിന്നും കോതി ബീച്ച് – സൗത്ത് ബീച്ച്- ഫംഗ്‌ഷൻ പ്ലെയ്‌സ് -നോർത്ത് ബീച്ചിൽ പാർക്ക് ചെയ്യേണ്ടതാണ് .
ഫെസ്റ്റിവലിന് വരുന്ന മാറ്റുവാഹനങ്ങൾ എല്ലാം തന്നെ നോർത്ത്,സൗത്ത് ബീച്ചിൽ പാർക്ക് ചെയ്യേണ്ടതാണ്
Post a Comment