ബൈക്ക് യാത്രികരായ നാല് പേർക്കു കടന്നൽ കുത്തേറ്റു രണ്ട് പേരുടെ
നില അതിവ ഗുരുതരം. നരിക്കാട്ടേരി
കാരയിൽ കനാലിന് സമീപം മാണിക്കോത്ത് പാലത്തിനടുത്ത് നിന്നാണ്
ബൈക്ക് യാത്രക്കാരായ .
അമ്മദ് ചാലിൽ (കാരയിൽ ) 62
കുഞ്ഞബ്ദുല്ല മരുതൂർ (65) എന്നിവർക്കാണ് കു
ത്തേറ്റത്. ഇതിന് പിന്നാലെ വരിക്കോളി
സ്വദേശി വാടക സ്റ്റോർ
തൊഴിലാളി ബാബു കുറ്റി പൊയിൽ
(56), ഭക്ഷണ സാധനങ്ങൾ വിതരണം
ചെയ്യുന്ന മറ്റൊരാൾക്കുമാണ് കുത്ത്
കൊണ്ടത്. ഇവരിൽ അമ്മദ്, കുഞ്ഞബ്ദുള്ള എന്നിവരെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ശേഷമാണ് നാല് പേർക്കും കുത്തേറ്റത്. ബൈക്കിൽ കടയിലേക്ക് പോവുകയായിരുന്ന അമ്മദിനെയും , കുഞ്ഞബ്ദുള്ളയെയും കടന്നൽ കൂട്ടം കൂട്ടമായി ആക്രമിക്കുകയായിരുന്നു.
കുത്തേറ്റ്
നിലത്ത് വീണ ഇരുവരെയും നാട്ടുകാർ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞബ്ദുല്ലയുടെ ദേഹമാസകലം
കടന്നലുകൾ
പൊതിഞ്ഞ നിലയിലായിരുന്നു.
Post a Comment