Jan 15, 2023

നേപ്പാള്‍ വിമാനാപകടം: നിയന്ത്രണം നഷ്ടമായി നിലത്തേക്ക്, പിന്നാലെ അഗ്നിഗോളമായി ,


നേപ്പാളിലെ പൊഖറയില്‍ യാത്രാവിമാനം തകര്‍ന്നു വീണതില്‍ മരണസംഖ്യ 45 ആയി. വിമാനയാത്രക്കാരിലെ 15 വിദേശികളില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരാണ്. മറ്റുള്ളവര്‍ റഷ്യ, അയര്‍ലന്‍ഡ്, കൊറിയ, അര്‍ജന്റീന എന്നീ രാജ്യക്കാരാണ്. കഠ്മണ്ഡുവില്‍ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ ANC ATR72 വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് സെത്തീ നദീ തീരത്ത് തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തില്‍ 10 വിദേശികള്‍ ഉള്‍പ്പടെ 68 യാത്രക്കാരും 4 ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് യതി എയര്‍ലൈന്‍സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി വിമാനത്താവളം അടച്ചു. എട്ടുമാസത്തിനിടെ പൊഖറ വിമാനത്താവളത്തിലുണ്ടാകുന്ന രണ്ടാമത്തെ വിമാനാപകടമാണ് ഇത്. 2022 മെയ് മാസമുണ്ടായ അപകടത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only