Jan 14, 2023

വയനാട്ടില്‍ കടുവയെ മയക്കു വെടി വച്ചു; കാപ്പിത്തോട്ടത്തിൽ മയങ്ങി വീണു.


വയനാട്: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കു വെടി വെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടുവ കടക്കുന്നതായി നാട്ടുകാര്‍ കണ്ടു.

ഇക്കാര്യം വനപാലകരെ അറിയിക്കുകയും തിരച്ചിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പ്രദേശത്ത് കണ്ട കാല്‍പാടുകള്‍ കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക് വെടിയേറ്റതായി ഡിഎഫ്ഒ സ്ഥിരീകരിച്ചു. കാലില്‍ വെടിയേറ്റതായാണ് വിവരം.


അതേസമയം, പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പടിത്തറയിലേക്ക്‌

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only