താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്- കൊല്ലങ്ങൽ റോഡിൽ വാഹനബാഹുല്യം കാരണം ഗതാഗതകുരുക്ക് രൂക്ഷമായി. താമരശ്ശേരി ചുങ്കം ജംഗ്ഷനിലും, ചുരത്തിലുമാണ് ഗതാഗത കുരുക്ക് .
ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളിലേക്കുള്ള വരുന്ന വാഹനങ്ങൾ മിനി ബൈപ്പാസ് വഴി പോലീസ് തിരിച്ചുവിടാൻ ആരംഭിച്ചു.
മുക്കം ഭാഗത്ത് നിന്നും കൊടുവള്ളി, താമരശ്ശേരി ഭാഗത്തേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾ കുടുക്കിൽ ഉമ്മരം, കാരാടി വഴി പോയാൽ സമയനഷ്ടം ഒഴിവാക്കാം.
വയനാട് ഭാഗത്ത് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പുല്ലാഞ്ഞിമേട് -കോരങ്ങാട് വഴി തിരഞ്ഞെടുത്താൽ കുരുക്കിൽപ്പെടാതെ പോകാൻ സാധിക്കും.
Post a Comment