Jan 6, 2023

അതിമാരക സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്നുപേര്‍ പിടിയില്‍; പ്രതികളിൽ ഒരാൾ പോലീസ് വീട് വളയുന്നതിനിടയില്‍ ഓടുപൊളിച്ച് രക്ഷപെട്ടു.,


അതിമാരക സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കി വീട്ടമ്മയെ കൂട്ട ബലാത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയില്‍. മഞ്ചേരി സ്വദേശിയായ വീട്ടമ്മയെ ഒന്നാം പ്രതിയായ മുഹ്‌സിന്‍ ഫോണിലൂടെയും നവ മാധ്യമങ്ങളിലൂടെയും പരിചയപ്പെട്ട് ആറുമാസത്തോളമായി സൗഹൃദം നടിച്ച് അടുപ്പത്തിലാവുകയായിരുന്നു. ശേഷം പലതവണകളായി അതി മാരകമായ സിന്തറ്റിക് ലഹരി അടക്കം വിവിധ ലഹരികള്‍ നല്‍കി ഇവരെ വരുതിയിലാക്കി. ഇതിനു ശേഷം തന്റെ സുഹൃത്തുക്കളും ഒന്നിച്ച് പല സ്ഥലങ്ങളില്‍ കൂട്ടി കൊണ്ട് പോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായാണ് പരാതി.


കേസില്‍ നാലുപേരില്‍ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുള്ളമ്പാറ സ്വദേശികളായ മുഹ്‌സിന്‍(28), ആഷിക്ക്(25), ആസിഫ് (23) എന്നിവരെയാണ് പിടികൂടിയത്.

അതേസമയം, നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഈ കേസിലെ മുഖ്യപ്രതി മുള്ളമ്പാറ സ്വദേശി റിഷാദ് പോലീസ് വീട് വളയുന്നതിനിടയില്‍ വീടിന്റെ ഓടുപൊളിച്ച് രക്ഷപെട്ടു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കോഴിക്കോട് മലപ്പുറം ജില്ലകളില്‍ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ലഹരിക്കടുത്ത് തുടങ്ങിയ കേസുകളില്‍ പ്രതിയായ മുഹ്‌സിന്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only