മുക്കം : 2 വർഷത്തോളമായി തീരാത്ത റോഡ് തീർത്തും സഞ്ചാരയോഗ്യമല്ലാത്ത താഴെ തിരുവമ്പാടി മണ്ടാംകടവ് റോഡ് ബസ് ഗതാഗത്തിന് പോലും അനുയോജ്യമല്ലാത്തതിനാൽ ബസുടമകൾ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
മണ്ടാം കടവ് പാലം മുതൽ കുമാരനെല്ലൂർ എസ്റ്റേറ്റ് ഗൈറ്റ് വരെ റോഡിന്റെ രണ്ട് വശവും കുഴിയെടുത്ത് പൈപ്പ് ഇട്ടതുമൂലം ഉണ്ടായ പൊടി ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് കുമാരനെല്ലൂരിലെ വ്യാപാരികളും നാട്ടുകാരും യാത്രക്കാരും.
റോഡിൽ ഇടക്കിടക്ക് വെള്ളം കൊണ്ട് നനക്കാറുണ്ടെങ്കിലും പൊടി ശല്യത്തിന് കാര്യമായ മാറ്റമൊന്നും ഉണ്ടാവാറില്ല.ശക്തമായ വെയിൽ മൂലം വേഗം ഉണങ്ങി വീണ്ടും പൊടിയായി മാറുകയാണ്.
ഇതുവഴിയുള്ള നിരന്തരമായുള്ള വാഹനങ്ങളുടെ പോക്കും കാരണം പൊടി ശല്യം ഉയരുന്നതിനാൽ ഇതുവഴി യാത്ര ചെയ്യാൻ പലരും മടിക്കുകയാണ്.സ്കൂൾ, മദ്രസ വിദ്യാർത്ഥികളും കാൽ നട യാത്രക്കാരും ഇതുവഴി നടക്കാൻ പോലും ബുദ്ദിമുട്ടുകയാണ്.
ആയതിനാൽ റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് സുഖകരമായ യാത്രാ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment