താമരശ്ശേരി; രാത്രി വീടുകളില്‍ ഒളിഞ്ഞുനോട്ടം അജ്ഞാതനെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍.
താമരശ്ശേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഉൾപ്പെട്ട കല്ലുടുക്കിൽ . കോരങ്ങാട് പ്രദേശങ്ങളിൽ രാത്രിയിൽ അജ്ഞാതൻറെ ശല്യം രൂക്ഷമാകുന്നത്. ഏതാനും മാസങ്ങളായി അജ്ഞാതന്‍ ഈ പരിപാടി തുടങ്ങിയിട്ട്.
കുട്ടികളും സ്ത്രീകളും ഭീതിയോടെയാണ് ഈ പ്രദേശത്ത് കഴിഞ്ഞ്. നാട്ടുകാർ പറയുന്നതനുസരിച്ച് രാത്രി 12 മണിയോടെയാണ് ഒളിഞ്ഞുനോട്ടക്കാരന്റെ സഞ്ചാരം. കാവിലിരുന്ന് ശല്യക്കാരനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. കല്യാണ വീടുകളിലും ഞരമ്പ് രോഗിയുടെ ശല്യം ഉണ്ടാവുന്നതായി നാട്ടുകാർ പറയുന്നു.
ഏതാനും മാസങ്ങൾ മുമ്പ് ശല്യക്കാരനായ അജ്ഞാതൻ നാട്ടുകാർ കയ്യോടെ പൊക്കുമെന്ന് ഉറപ്പായതോടെ ചെരുപ്പ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു .തുടർന്ന് വീണ്ടുമെത്തി ചെരുപ്പുമായി മടങ്ങി. നാട്ടുകാർ കാവൽ ഇരുന്നു പിടികൂടാൻ ഒരുങ്ങുകയാണ് അജ്ഞാതനായ ഞരമ്പുരോഗിയെ .
Post a Comment