കൽപ്പറ്റ: ബത്തേരിയെ വിറപ്പിച്ച മോഴയാനയെ വനം വകുപ്പിൻ്റെ ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി.
ഈ രംഗത്തെ വിദഗ്ധൻ ഡോ.അരുൺ സക്കറിയയുടെയും സൗത്ത് വയനാട് ഡി.എഫ്.ഒ. എ. ഷജ്നയുടെയും നേതൃത്വത്തിലുള്ള ദൗത്യസംഘം ഇന്ന് രാവിലെയാണ് ആനയെ പിടികൂടിയത്.
പി.എം 2;വനം വകുപ്പിന്റെ ദൈത്യം വിജയിച്ചു
പിഎം 2 വിനെ പിടികൂടാൻ വനം വകുപ്പ് സംഘം രണ്ട് ദിവസമായി നടത്തിയ ദൗത്യം വിജയം. ഉറക്കം ഒഴിച്ച് നടത്തിയ ദൗത്യത്തിന് ഒടുവിൽ രാവിലെ കാട്ടാനയെ മയക്കു വെടിവെച്ചു.
അരമണിക്കൂറാണ് മയക്കം നിൽക്കുക. ഈ കുറഞ്ഞ സമയത്തിനുള്ളിൽ മുത്തങ്ങ ആനപ്പന്തിയിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.വനംവകുപ്പിന്റെ ലോറിയിൽ സ്ഥാപിച്ച പ്രത്യേകം പന്തിയിലാക്കിയാണ് ആനയെ കൊണ്ടുപോകുന്നത്. ഇനി ഉൾവനത്തിലേക്ക് വിടാൻ സാധ്യതയില്ലന്നാണ് സൂചന.

മുത്തങ്ങയിൽ തയ്യാറാക്കിയ ആന പന്തിയിലേക്ക് ആനയെ മാറ്റും .തമിഴ് നാട് വനമേഖലയിൽ 200 കിലോമീറ്ററിലേറെ സഞ്ചരിച്ചാണ് ഈ മോഴയാന ബത്തേരി നഗരത്തിലെത്തി ഭീതി വിതച്ചത്. മുമ്പ് രണ്ടാളെ ആക്രമിച്ച് കൊന്നിട്ടുള്ളതിനാൽ ആന നഗരത്തിലിറങ്ങിയതോടെ നാടാകെ ആശങ്കയിലായിരുന്നു .ദൗത്യസംഘത്തെ വനം വകുപ്പ് മന്ത്രി അഭിനന്ദിച്ചു.
Post a Comment